Thamarassery

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. കോവിഡ് പരിശോധനക്ക് വിധേയമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും കൂടെ പരിശോധന ഫലം പോസിറ്റീവ്. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥക്കും, ഗ്രേസ് എസ് .ഐക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഏതാനും പേരുടെ പരിശോധനാ ഫലവും കൂടെ പുറത്തു വരാനുണ്ട്.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ
താമരശ്ശേരി പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച്, ഉദ്യോഗസ്ഥരെ പൂർണമായും ക്വാറൻ്റൈനിൽ അയക്കാനാണ് സാധ്യത

Related Articles

Leave a Reply

Back to top button