Thiruvambady
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ റാപ്പിഡ് ടെസ്റ്റ് പരിശോധനാ ഫലം ആശ്വാസകരം

തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (14/08/2020) നടത്തിയ റാപ്പിഡ് ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്.
തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ വച്ചാണ് പഞ്ചായത്തിലെ നൂറ് പേർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. നൂറ് പേരുടെയും ഫലം നെഗറ്റീവ് ആണെന്നുന്നത് ഏറെ ആശ്വാസകരമായ വാർത്തയാണ്.
ടെസ്റ്റ് ഫലം പൂർണമായും നെഗറ്റീവ് ആയതിനാൽ പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.







