Thamarassery

കണ്ടയ്മെൻ്റ് സോൺ നിയന്ത്രണങ്ങളിൽ ഇളവ്, താമരശ്ശേരി ടൗൺ സാധാരണ നിലയിലേക്ക്.

താമരശ്ശേരി: താമരശ്ശേരി ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങൾ കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ മൂന്നുദിവസം നിശ്ചലമായ താമരശ്ശേരി സാധാരണ നിലയിലേക്ക്.

ടൗൺ ഉൾപ്പെടുന്ന ഏഴാം വാർഡ് ചുങ്കം മുതൽ കാരാടി വരെ നീണ്ടു കിടക്കുന്നതാണ്.ഇതിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത പോലീസ് ക്വാർട്ടേഴ്സും പരിസരവും മാത്രം മൈക്രോ കണ്ടയ്മെൻ്റ് സോണാക്കുകയും, മറ്റു ഭാഗത്തെ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതിനാലാണ് പ്രവർത്തനം സാധാരണ നിലയിലേക്ക് മാറിയത്.

ഏറെ നാളത്തെ മാന്ദ്യത്തിനു ശേഷം ഓണക്കാലത്തെ കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികൾക്ക് നിയന്ത്രണങ്ങൾ നീക്കിയത് ഏറെ ആശ്വാസമായിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button