Kerala

ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ തീപ്പിടിത്തം: വന്‍ അപകടം ഒഴിവായത് ഭാഗ്യംകൊണ്ട്

ചാലക്കുടി: അതിരപ്പിള്ളി കാഞ്ഞിരപ്പിള്ളിയിലെ ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപ്പിടിത്തം. ആളപായമില്ല.

പാര്‍ക്കിലെ ത്രീഡി തിയ്യേറ്റര്‍ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. ചാലക്കുടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സാണ് തീ അണച്ചത്.

സംഭവസമയം തിയ്യേറ്ററിനകത്ത് ഓപ്പറേറ്റര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ക്കില്‍ നിരവധി സന്ദര്‍ശകരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button