Kerala

സാമ്പത്തിക പ്രതിസന്ധി: ഡെക്കാണ്‍ ക്രോണിക്കിള്‍ കേരള എഡിഷന്‍ നിര്‍ത്തി; ജീവനക്കാരെ ഓണ്‍ലൈനില്‍ നിയമിച്ചേക്കും

കൊച്ചി: പ്രമുഖ പത്രം ഡിഎന്‍എ പ്രിന്റിങ് അവസാനിപ്പിച്ചതിന് പിന്നാലെ ഡെക്കാണ്‍ ക്രോണിക്കിള്‍ കേരള എഡിഷനും മുന്നറിയിപ്പില്ലാതെ പൂട്ടി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എഡിഷനുകളാണ് പത്രത്തിന് കേരളത്തിലുള്ളത്.

ഈ എഡിഷനുകള്‍ പൂട്ടിയതോടെ നാളെ മുതല്‍ പത്രം ഡിജിറ്റല്‍ രൂപത്തില്‍ മാത്രമാവും ലഭിക്കുക. ഒരു കോടിയോളം വരുന്ന കുടിശിക ബില്‍ ക്ലിയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് താല്‍ക്കാലികമായി പ്രിന്റിംഗ് നിര്‍ത്തിവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എഡിറ്റോറിയല്‍ സ്റ്റാഫ് അടക്കമുള്ള ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല.

അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയാണ് കമ്പനി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. ഡെക്കാണ്‍ ക്രോണിക്കിളിനെ എസ്ആര്‍ഇഐ കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലെ കേസ് നടപടികള്‍ നീണ്ടുപോയതാണ് പ്രശ്‌നമായത് എന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പറയുന്നു. കൂടാതെ ജീവനക്കാരെ ആരെയും പിരിച്ചുവിടുന്നില്ലെന്നും കമ്പനി അറിയിച്ചു.Tags:deccan chroniclenews paper

Related Articles

Leave a Reply

Back to top button