Kerala

സംസ്ഥാനത്ത് ഇ​നി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മാ​ത്രം

തിരുവനന്തപുരം: കോവിഡ് സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന സെ​ന്‍റി​ന​ൽ സർവൈല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മ​തി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്.

നേ​ര​ത്തെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ൽ ആ​രോ​ഗ്യ വ​കു​പ്പ് കോ​വി​ഡ് പോ​സീ​റ്റീ​വാ​ണോ എ​ന്നു പ​രി​ശോധി​ക്കു​ന്ന​തി​ൽ 70 ശ​ത​മാ​ന​വും ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യാ​ണ്. എ​ന്നാ​ൽ സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​​ൻ​സി​ൽ ഇ​ത് അ​ഞ്ച് ശ​ത​മാ​നം മാ​ത്ര​മാ​ണ്. ആ​ർ​ടി​പി​സി​ആ​ർ ടെസ​റ്റ് ന​ട​ത്തി​യ​തി​നു ശേഷം മാ​ത്ര​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സമ്പർക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ഇ​തു​വ​രെ 1,83,771 സ്ര​വ സാമ്പിളുകളാണ് പരി​ശോ​ധി​ച്ച​ത്. ഈ ​മാ​സം കോ​വി​ഡി​ന്‍റെ പ്ര​തി​ദി​ന പരി​ശോ​ധ​ന 50,000-ൽ ​എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം.

Related Articles

Leave a Reply

Back to top button