മലയോരേ മേഖലയിലെ ജനങ്ങെളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് പിന്മാറണം
കത്തോലിക്ക കോൺഗ്രസ്

തിരുവമ്പാടി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിലും വന്യമൃഗസങ്കേതങ്ങളുടെ സംരക്ഷിത മേഖലയുടെ പേരിലും മലയോര മേഖലകളിലെ കൃഷിയിടങ്ങെളെയും ജനവാസ മേഖലകളെയും ദുരിതത്തിലാക്കുന്ന നടപടികളിൽനിന്ന് പിൻമാറാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് തിരുവമ്പാടി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു – മലയോര മേഖലകളെ ESA , ESപരിധിയിൽനിന്ന് ഇന്ന് പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടിയിൽസംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാനത്തിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങെളെയും പൂർണ്ണമായി ഒഴിവാക്കി മാത്രമെ ഇ എസ് എ പരിധിയിൽ കൊണ്ടുവരാവൂ എന്നും വന്യമൃഗസംരക്ഷണ ത്തിൻറെ മറവിൽ ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർസോൺ ഫോൺ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഞങ്ങൾ പൂർണ്ണമായും പിൻവലിക്കണം എന്നും യോഗം ആവശ്യകപ്പട്ടു , ലക്ഷക്കണക്കിന് കർഷക കുടുംബങ്ങെളെ സാരമായി ബാധിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ പൂർണമായും പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽകണമെന്നും എന്നും സമരത്തിൽ പങ്കെടുത്തവർ അവർ ആവശ്യപ്പെട്ടു.
കത്തോലിക്കേ കോൺഗ്രസ് രൂപത പ്രസിഡൻറ് ബേബി പെരുമാലിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു ,പ്രിൻസ് തിനംപറബിൽ, തങ്കച്ചൻ മുട്ടത്ത് , സണ്ണി പുതുപ്പറബിൽ, പോൾ മുട്ടത്ത് , ജോസ് ഇടവഴിക്കൽ, തോമസ് പ്ലാക്കോട്ടം , ജോസഫ് പുലക്കുടി,, ടോമി ചക്കിട്ട മുറി, സ്റ്റാനി പുത്തൻതറ തുടങ്ങിയവർ പ്രസംഗിച്ചു







