Thiruvambady

പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: ഉത്തർപ്രദേശിൽ ദലിത് സ്ത്രീകളെയും പെൺകുട്ടികളെയും ബലാൽസംഗം ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യോഗി സർക്കാറിൻ്റെ വംശീയ ഉന്മൂലനസിദ്ധാന്തവും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടും പ്രതികൾക്ക് പ്രോൽസാഹനമാകുന്നു
ക്രൂരമായായി പീഡിപ്പിക്കപ്പെട്ട്
നാക്കരിയപ്പെട്ടനിലയിൽ കണ്ടെത്തിയ ഹഥ്രസിലെ ഇരുപതുകാരിയാണ് മരണവുമായി രണ്ടാഴ്ചയോളം മല്ലടിച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഴ്ചകളുടെ വ്യത്യാസത്തിൽ, സമാന രീതിയിൽ ദലിത് പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ഉത്തർ പ്രദേശിൽ തുടർക്കഥയാവുകയാണ്. ബൽറാംപൂരിൽ ക്രൂര പീഡനം നടത്തി നട്ടെല്ലും ഇടുപ്പെല്ലുകളും തകർത്ത് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കിരാതസംഭവും അരങ്ങേറിയത് ഇതിനു ശേഷമാണ് രജിസ്റ്റർ ചെയ്യാൻ പോലും
തയ്യാറാകാതിരുന്ന കേസിൽ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് പ്രതികൾ അറസ്റ്റുചെയ്യപ്പെടുന്നത്.മാതാപിതാക്കളെപ്പോലും കാണാൻ അനുവദിക്കാതെ മൃതദേഹം പിടിച്ചുപറിച്ച് കത്തിച്ചുകളഞ്ഞ പോലീസ് നടപടി അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധതയും മനുഷ്യാവകാശ ലംഘനവുമാണ്. ഭരിക്കുവാനുള്ള യോഗ്യത ബിജെപിക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ബലാൽസംഗത്തെ ആയുധമാക്കി ജാതിക്കൊലകൾ തുടരുന്നത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെയാണ്. മോദി-യോഗി കൂട്ടുകെട്ടിലെ ദലിത്-സ്ത്രീയവസ്ഥകൾക്കാണ് രാജ്യം
സാക്ഷ്യം വഹിക്കുന്നത്. പൊലിയുന്ന ഓരോ ജീവനും സംഘ്പരിവാർ സർക്കാരിനെതിരെ നിൽക്കുന്ന ചോദ്യങ്ങളും കുറ്റപത്രങ്ങളുമാണ്,പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ ശ്രീ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വഴിയിൽ തടഞ്ഞ് കയ്യേറ്റം ചെയ്തൂ അറസ്റ്റുചെയ്തപോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻറ് ബോസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധപ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ടി.ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, അബ്ദു കൊയങ്ങോറൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ബിജു വർഗ്ഗീസ്, ബെന്നി തറപ്പേൽ, രാമചന്ദ്രൻ കരിമ്പിൽ, പി.സിജു, ടി.എൻ സുരേഷ്, ജിതിൻ പല്ലാട്ട്, അബ്രഹാം മണ്ഡപത്തിൽ, അജ്മ്മൽ യു.സി, മറിയാമ്മ ബാബു, ജുബിൻ മണ്ണുകുശുമ്പിൽ, ബാബു പേക്കുഴി, നാരായണൻ മുട്ടുച്ചിറ, ബാബു മുത്തേടം, ഷാജി പയ്യടിപ്പറമ്പിൽ, അൻവർ, ഹാരീസ്, ഷമീർ, ഷൈൻ, റെജി പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button