Thiruvambady

തിരുവമ്പാടിയിൽ സ്കറിയാ തോമസ് വിഭാഗം കേരളാ കോൺഗ്രസ് (എം)ലേക്ക്

തിരുവമ്പാടി: കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം തിരുവമ്പാടി മണ്ഡലം കമ്മിറ്റി പിരിച്ച് വിട്ട് കേരളാ കോൺഗ്രസ്(എം) ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചു.

പ്രസിഡന്റ് ബേബി കാരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പി തേനേത്ത്, മണ്ഡലം സെക്രട്ടറിമാരായ ബെന്നി കടമ്പനാട്ട്, എൻ.ജെ.ജോസഫ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂതക്കുഴി, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് കെ വി ടിനോജ്, അനൂപ് രാഘവൻ, ഫിലിപ്പ് കണ്ണഞ്ചിറ, ബോബി കടുത്താനം, അജേഷ് ജോസഫ്, ജോൺ കേളകത്ത്, വിനോയ് അകമ്പടി, സിജോ സേവ്യർ, ജോർജ് കുളത്തിനാൽ, സിജോ വടക്കേന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

ലയന സമ്മേളം ഒക്ടോബർ 11 – ന് ഞായറാഴ്ച കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ വി.സി ചാണ്ടി മാസ്റ്റർ, എ.വി.തോമസ് മാസ്റ്റർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button