താഴെ തിരുവമ്പാടി പ്രദേശ വാസികൾക്ക് യൂത്ത് കോൺഗ്രസ് പിന്തുണ

തിരുവമ്പാടി: കാലാകാലങ്ങളായി വെള്ളപ്പൊക്ക ദിരിതം അനുഭവിക്കുന്ന താഴെ തിരുവമ്പാടി മളോമ്മൻ പാലത്തിനു സമീപം മണ്ണിൽതൊടിക പ്രദേശം വെള്ളം കയറും വിധം അശാസ്ത്രീയമായ രൂപത്തിൽ ആണ് നിലവിൽ റോഡ് നിർമാണം നടക്കുന്നത് . ഇത് പ്രദേശ വാസികൾ ചൂണ്ടി കാണിച്ചപ്പോൾ സ്ഥലം MLA നേരിട്ട് വരികയും അത് പരിഹരിക്കാൻ ഉള്ള നിർദേശങ്ങൾ നൽകിയിരുന്നു , MLA പ്രദേശവാസികൾക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നു . എന്നാൽ ഇതിൽ വിശ്വസിച്ച പ്രാദേശ വാസികൾ ഇപ്പോൾ വഞ്ചിക്കപ്പെട്ട നിലയിൽ ആണ് .
വഞ്ചിച്ചതിൽ പ്രധിഷേധിച്ചു പ്രദേശ വാസികൾ സമര രംഗത്തേക്ക് ഇറങ്ങിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഈ സമരങ്ങൾക്ക് പിന്തുണ നൽകി സമരരംഗത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചതായി യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് പി ഷിജു അറിയിച്ചു . യോഗത്തിൽ TN . സുരേഷ്.സുബിൻ തയ്യിൽ , രതീഷ് ആന്റണി , ലിബിൻ മണ്ണൻപ്ലാക്കൽ , ജിതിൻ പല്ലാട്ട് , ജിഷാദ് വല്ലകാടൻ ,അജ്മൽ യൂസി. ഹാരിസ് അംബാളി , ലിബിൻ അമ്പാട്ട് , അർജുൻ ബോസ് , ഷമീർ നടുക്കണ്ടി , ഇഖ്ബാൽ കരിം , ഷബീർ അലങ്ങാടൻ , സുഹാദ് മരുതിൽ , അൻവർ തയ്യിൽ ,എന്നിവർ യോഗത്തിന് നേതൃത്വം നൽകി







