Mukkam
അഞ്ചര ലിറ്റർ വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി പിടിയിൽ

മുക്കം മലയോരം ബാറിൽ നിന്നും വാങ്ങിയ അഞ്ചര ലിറ്ററോളം വിദേശ മദ്യവുമായി കൂടരഞ്ഞി ഭാഗത്ത് ചില്ലറ വിൽപന നടത്താൻ ശ്രമിച്ച കൂടരഞ്ഞി സ്വദേശിയായ ഷാജു മാത്യുവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി ഐ പി ഷാജു ജോസഫിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ബേബി മാത്യു, സി പി ഒ മാരായ അനീസ്, രജീഷ്, ഡ്രൈവർ ഷിനോജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുക്കം മലയോരം ബാറിൽ നിന്നും മദ്യം വാങ്ങി കൂടരഞ്ഞി അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തുന്നത് വർധിച്ചു വരികയാണെന്ന് തിരുവമ്പാടി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു







