Kerala

സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപ കുറഞ്ഞിരുന്നു.

ചൊവ്വാഴ്ച ഒരു പവന് 37,360 രൂപയിലെത്തിയതിനുശേഷമാണ് ബുധനാഴ്ചത്തെ വിലവര്‍ധന. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില് 0.3 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്. ദേശീയ വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,047 നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും ആനുപാതികമായ വര്‍ധനവുണ്ടായിട്ടുണ്ട്.

Related Articles

Leave a Reply

Back to top button