World
സാംസങ്ങ് ഇലക്ടോണിക്സ് ചെയർമാൻ ലീ കുൻ-ഹീ അന്തരിച്ചു

സാംസങ്ങ് ഇലക്ടോണിക്സ് ചെയർമാൻ ലീ കുൻ-ഹീ(78) അന്തരിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാണ രംഗത്തെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ.
1942ല്‍ ജനിച്ച ലീ കുൻ-ഹീ 1987ലാണ് സാംസങ്ങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലെത്തിയത്. മരണസമയത്ത് സാംസങ് വൈസ് ചെയർമാൻ ജയ് വൈ ലീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 2014ൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അവശനായിരുന്നു അദ്ദേഹം.







