Kerala

സ്വര്‍ണ്ണവില താഴേക്ക്

തിരുവനന്തപുരം: ആശ്വാസമേകി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം വില ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് താഴ്ന്നത്.

ചൊവാഴ്ച പവന്റെ വിലയില്‍ 280 രൂപകൂടിയശേഷമാണ് ഇന്ന് വിലകുറഞ്ഞത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,905.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസില്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്.

എംസിഎക്‌സില്‍ ഡിസംബറിലെ ഗോള്‍ ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന് 50,860 രൂപയായി കുറഞ്ഞു. വെള്ളി വിലയിലും സമാനമായ വിലക്കുറവുണ്ടായിട്ടുണ്ട്. ഇന്ന് സ്വര്‍ണ്ണവില താഴ്‌ന്നെങ്കിലും വരും ദിവസങ്ങളില്‍ വര്‍ധിച്ചേക്കാമെന്ന് സൂചനകളുമുണ്ട്.

Related Articles

Leave a Reply

Back to top button