Pullurampara
പുല്ലുരാംപാറ പളളിപ്പടിയും കണ്ടയ്ൻമെൻ്റ് സോണിലേക്ക്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 7, 17 വാർഡുകളുടെ ഭാഗമായിട്ടുളള പളളിപ്പടി ടൗണും പരിസര പ്രദേശവും നാളെ മുതൽ കണ്ടയ്ൻമെൻ്റ് സോൺ ആയേക്കും .
ഇന്ന് മരണപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനാൽ അദ്ദേഹവുമായി സംമ്പർക്കത്തിൽ വന്നിട്ടുള്ള മുഴുവൻ ആളുകളും പ്രത്യേകിച്ച് ഓട്ടോറിക്ഷ തൊഴിലാളികളും, പളളിപ്പടി അങ്ങാടിയിലെ വ്യാപാരികളും, കഴിഞ്ഞ ദിവസങ്ങളിൽ ‘എലിസബത്ത്’ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചവരും ഇന്ന് ഇദ്ദേഹത്തിന്റെ വസതിയിൽ എത്തിവരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ പോകണ്ടതാണ്.







