Kozhikode

കൂരാച്ചുണ്ട് പൂവത്തുംചോലയിൽ വീടിനുള്ളിൽ കാട്ടു പന്നികൾ കയറി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൂവത്തുംചോല കെ എസ് ഇ ബി ജീവനക്കാരനായ ആലമല മോഹനന്റെ വീട്ടിൽ കാട്ടുപന്നികൾ കയറി. ഇന്ന് രാവിലെ ഏഴരയോടെയാണ് പന്നികൾ വീടിനുള്ളിൽ കയറിയത്.

വിവരം അറിയിച്ചതിനെ തുടർന്ന് ഉച്ചക്ക് രണ്ട്‌മണിയോടെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലതെത്തുകയും പന്നികളെ വെടി വെച്ച് കൊല്ലുകയും ചെയ്തു. ചത്ത പന്നികളെ മറവു ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ കൊണ്ടുപോവുകയും ചെയ്തു.

Related Articles

Leave a Reply

Back to top button