Thiruvambady

ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ നാല്പതുമേനിയിൽ നിർമ്മിച്ച പി സി ഫിലിപ്പ് മെമ്മോറിയൽ മോഡൽ ബസ് വെയിറ്റിംങ്ങ് ഷെഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടിയിലെ മുൻകാല പൊതു പ്രവർത്തകൻ വാർഡ് മെമ്പർ സർവ്വീസ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഫിലിപ്പായി പുരയിടത്തിലിൻ്റെ കുടുംബം സഭാവന നൽകിയ സ്ഥലത്ത് 2 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് മോഡൽ ബസ് വെയിറ്റിംഗ് ഷെഡ്. വാർഡ് മെമ്പർ ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, മെമ്പർ വിൽസൺ താഴത്തുപറമ്പിൽ, സജി ഫിലിപ്പ്, തോമസ് കളമ്പുകാട്ട്, ജോർജ്ജ് കാവാലം, ജിബിൻ പി ജെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button