TOP NEWS
ഫുട്ബോൾ‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുതിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുതിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾകോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംകൊവിഡ്; മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിരണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചുപ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാംകോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചുഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
World

ന്യൂസിലന്റില്‍ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍

ന്യൂസിലന്‍റില്‍ മന്ത്രിയായി മലയാളിയും. പ്രിയങ്കാ രാധാകൃഷ്നാണ് ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. പ്രിയങ്കക്ക് മൂന്ന് വകുപ്പുകളുടെ ചുമതലയാണുള്ളത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്.

പ്രിയങ്കയുടെ കുട്ടിക്കാലം സിംഗപ്പൂരിലായിരുന്നു. പിന്നീട് ന്യൂസിലന്‍റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.

പ്രിയങ്കയോടൊപ്പം ജസീന്ത കഴിഞ്ഞ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നിരുന്നു. ജസീന്തയുടെ ആശംസ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

ന്യൂസിലന്‍റില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍രില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

one + 16 =

Back to top button
COVID-19-LIVE