Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 8 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായും തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 97 പേരുടെ കോവിഡ് പരിശോധനയിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ മറ്റ് 2 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. വാർഡ് തിരിച്ചുള്ള കോവിഡ് കണക്കുകൾ ചുവടെ;
വാർഡ് 9-4 പേർ
വാർഡ് 8-1 വ്യക്തി
വാർഡ് 11-1 വ്യക്തി
വാർഡ് 5-1 വ്യക്തി
വാർഡ് 16-1 വ്യക്തി







