Thamarassery

താമരശ്ശേരിയിലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവായി

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷകർക്ക് ഭീഷണി യായിട്ടുള്ള കാട്ടു പന്നികളെ കൃഷിയിടത്തിൽ ഇറങ്ങിയാൽ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ DFO അനുമതി നൽകി. ഉത്തരവ് നടപ്പിലാക്കി കിട്ടാൻ കർഷകർ കർഷകക്കൂട്ടായിമയുടെ കീഴിൽനടത്തിയ നിരവധി സമങ്ങൾക്കൊടുവിലാണ് അനുമതി ലഭിച്ചത്. തുടക്കംമുതലേ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും കർഷകർക്ക് അനുകൂല സമീപനം ഉണ്ടായിരുന്നില്ല. താമരശ്ശേരി പഞ്ചായത്തിലെ ചക്കിട്ടമ്മൽ, വട്ടക്കൊരു, മൂന്നാംതോട്,ചുങ്കം, നോർത്ത്. സൗത്ത്. വെഴുപ്പൂർ,കയ്യേലിക്കൽ, അമ്പലമുക്ക്, വടക്കേപറമ്പ്, ഓടങ്കൽകൈതൊട്ട, കോഴിക്കൽക്കണ്ടി, ഈർപ്പോണ വാട്ടിക്കുന്ന പൊയിൽ,പൂക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്.

തങ്കച്ചൻ,ഷെറി, രാധാകൃഷ്ണൻ, എന്നിവർക്കാണ് കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ലഭിച്ചത്.കർഷക കൂട്ടായ്മ ഭാരവാഹികളായ PCA.റഹീം മാസ്റ്റർ, കുഞ്ഞിമരക്കാർ ആനയംകാട്,ശിവരാമൻ എന്നിവരെയും മറ്റു ബന്ധപ്പെട്ടവരെയും താമരശ്ശേരി പഞ്ചായത്ത് കർഷക കൂട്ടായ്മ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button