Kerala
ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധം; നാശ നഷ്ടം ഉണ്ടാക്കിയാല്‍ കനത്ത പിഴ; മുന്നറിയിപ്പുമായി പോലീസ്

തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നാളെ ചില സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പോലീസ്. ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ ഏഴ് ദിവസം മുന്നേ നോട്ടീസ് നല്‍കണമെന്ന് ബഹു.ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍ ഒരു സംഘടനയും അത്തരം നോട്ടീസ് നല്‍കിയിട്ടില്ല.
നോട്ടീസ് നല്കിയിട്ടില്ലാത്തതിനാല് ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേല്‍ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കമെന്നും, അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.






