Thiruvambady

ചെമ്പുകടവിൽ പുതിയ പാലം നിർമ്മിക്കാൻ അനുമതിയായി

മഴക്കാലത്ത് ചാലിപ്പുഴയിൽ ഉണ്ടാവുന്ന നേരിയ മലവെള്ള പാച്ചിലിൽ പോലും വെള്ളത്തിനടിയിലാകുന്ന ചെമ്പുകടവ് പാലം പ്രദേശവാസികളെ ആശങ്കയിലാക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു. കാലങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് പുതിയ പാലമെങ്കിലും പല സാങ്കേതികത തടസ്സങ്ങളാൽ പ്രവർത്തി നടന്നിരുന്നില്ല.

നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ചെമ്പുകടവിൽ ചാലിപ്പുഴക്ക് കുറുകെ പാലം നിർമ്മിക്കാൻ ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി പ്രകാരം 7.85 കോടി രൂപ അനുവദിച്ചു. പ്രവർത്തിയുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷനും ഡ്രോയിംഗും നേരത്തെ തന്നെ പൂർത്തിയായതിനാൽ കാലതാമസമില്ലാതെ സാങ്കേതികാനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. സാങ്കേതികാനുമതിക്ക് ശേഷം ടെൻഡർ ചെയ്ത് നിർമ്മാണ പ്രവൃത്തി ആരംഭിക്കും.

Related Articles

Leave a Reply

Back to top button