India

ഫാസ്ടാഗ്: മാര്‍ച്ച്‌ വരെ നീട്ടണം എന്ന നിര്‍ദേശം തള്ളി; ജനുവരി മുതല്‍ നിര്‍ബന്ധമാകും

ന്യൂഡല്‍ഹി: ഫാസ്ടാഗ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച്‌ വരെ നീട്ടണം എന്ന നിര്‍ദേശം തള്ളി കേന്ദ്രം. 2021 ജനുവരി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാകും.

വിവിധ സംസ്ഥാനങ്ങളെ കേന്ദ്രം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചു. ഇപ്പോള്‍ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണെന്ന് കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ക്ക് പ്രസക്തി ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീ-പെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണിത്. വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നു പോകുമ്പോള്‍ തനിയെ ടോള്‍ ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി ടോള്‍ കൊടുക്കേണ്ട ആവശ്യമില്ല. ടോള്‍ പ്ലാസയിലെ സംവിധാനം ഇലക്‌ട്രോമാഗ്‌നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച്‌ വണ്ടിയുടെ വിവരവും, പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും എടുക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഫാസ്ടാഗ് ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ്.

Related Articles

Leave a Reply

Back to top button