TOP NEWS
തിരഞ്ഞെടുപ്പ് പ്രചാരണം; വാഹനങ്ങള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണംഫുട്ബോൾ‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചുതിരുവമ്പാടിയിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുതിരുവമ്പാടിയിൽ ഇന്ന് 22 കോവിഡ് പോസിറ്റീവ് കേസുകൾകോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംകൊവിഡ്; മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിരണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അവധി പിൻവലിച്ചുപ്ലസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനം; 27 വരെ അപേക്ഷ നല്‍കാംകോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
India

ഹജ്ജ് 2021: ഏഴാം തിയ്യതി മുതല്‍ അപേക്ഷിക്കാം

മുംബൈ: കേന്ദ്ര ഹജ്ജ് കമ്മറ്റി 2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി. ഇതു പ്രകാരം നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിസംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. കൊവിഡിന്റെ പശ്ചാതലത്തില്‍ ഹജ്ജിനു പോകാന്‍ അനുമതി നല്‍കുന്നതിന് സൗദി അറേബ്യ ഏര്‍പ്പെടുത്തുന്ന എല്ലാ നിബന്ധനകളും ബാധകമാകുമെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. പ്രായം, ആരോഗ്യാവസ്ഥ, തുടങ്ങിയ എല്ലാ കാര്യങ്ങളിലും സൗദിയുടെ നിയമങ്ങള്‍ അനുസരിച്ചായിരിക്കും അനുമതി നല്‍കുക.

ഈ വര്‍ഷം ഡിസംബറിനകം സൗദിയില്‍ ഹജ്ജാജികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും. ഹജ്ജിനു പോകാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാര്‍ച്ച് ഒന്നിനകം അഡ്വാന്‍സ് തുക അടക്കണം. ജൂലൈ 13നകം എല്ലാ ഹജ്ജാജികളെയും സൗദിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹജ്ജ് കമ്മറ്റി അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =

Back to top button
COVID-19-LIVE