വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിലായി

മുക്കം: രേഖകളില്ലാതെ കടത്തികൊണ്ട് വരുകയായിരുന്ന 18 കുപ്പി വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പൊലിസിൻ്റെ പിടിയിലായി.
തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായി മദ്യവില്പന നടത്തുന്ന സണ്ണിയാണ് ( മേരിമാതാ സണ്ണി) മദ്യ വിൽപ്പനക്കിടെ കൂടരഞ്ഞി ഈട്ടി പാറയിൽ വച്ച് പൊലീസ് പിടിയിലായത്
മുക്കം മലയോരം ബാർ അടച്ചതോടെ മദ്യവിൽപ്പനക്കാർ തിരുവമ്പാടി ബീവറേജിനെയാണ് ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്.
തിരുവമ്പാടി എസ്.ഐ നിജീഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അബ്ദുൽ മജീദ് ,സി.പി.ഒ മാരായ അനീസ്, പ്രജീഷ് ,ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
ഇയാൾ മദ്യം കടത്തി കൊണ്ടു പോകാൻ ഉപയോഗിച്ച KL 57 L 3997 നമ്പർ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്കാരി റെയ്ഡ് തുടരുന്നതിനിടയിൽ തുടർച്ചയായ ദിവസങ്ങളിൽ നിരവധി കേസുകളാണ് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്.
Ente koodaranhi varthakal







