Thiruvambady

ഫലവൃക്ഷ തൈകൾ നട്ട് ഓർമ്മ തുരുത്തൊരുക്കി പഞ്ചായത്ത് ഭരണസമിതി

തിരുവമ്പാടി: ഹരിത കേരളം മിഷനും തിരുവമ്പാടി ഗ്രാമ പഞ്ചായത്തും സംയുക്തമായി
നടത്തുന്ന ഓർമ്മത്തുരുത്ത് 2021 പദ്ധതി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.


ആനക്കാംപൊയിൽ ഗവ: എൽ.പിസ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഫല വൃക്ഷ തൈകൾ നട്ടു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്,
മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവർ ഓർമ്മ തുരുത്തിൽ വൃക്ഷതൈകൾ നട്ടു പരിപാടിയുടെ ഭാഗമായി.


പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സ പുളിക്കാട്ട് ഉൽബോധിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ.അബ്ദു റഹിമാൻ, ലിസി മാളിയേക്കൽ, ഷൗക്കത്തലി കെ.എം, മുഹമ്മദലി കെ.എം, മഞ്ജു ഷിബിൻ, ലിസി സണ്ണി, ഷൈനി ബെന്നി,കെ.എം.ബേബി, അപ്പു കോട്ടയിൽ മനോജ്, അമൽ, ഡോണ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button