Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

കോടഞ്ചേരി: 14 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് കുടിവെള്ളം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, കൃഷി, എസ് സി എസ് ടി, ആരോഗ്യ-വിദ്യാഭ്യാസ വനിതാ വികസനം തുടങ്ങി കോടഞ്ചേരിയുടെ സമഗ്ര പുരോഗതിക്ക് ആവശ്യമായ ക്രിയാത്മകമായ ചർച്ചകൾ നടത്തുന്നതിനായി സെമിനാർ സംഘടിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് സെമിനാർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ലിസി ചാക്കോച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ ചെയർപേഴ്സൺ റിയാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടയത്ത്, ബ്ലോക്ക് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ജോബി ജോസഫ്, വാർഡ് മെമ്പർ ജോർജ്‌ജുകുട്ടി വിളക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി സുഭാഷ്, പ്ലാൻ ക്ലർക്ക് ഷമീർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button