യുത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു

തിരുവമ്പാടി: കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് അഴിമതിയിൽ എം എൽ എ ജോർജ് എം തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുത്ത് കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു.
റോഡിൽ ഡെക്ട് നിർമിക്കാൻ ഉപയോഗിക്കേണ്ട പതിമൂന്ന് കോടി രൂപ വകമാറ്റി ചിലവഴിച്ചു എന്ന ആരോപണത്തിൽ എം എൽ എ ഇതുവരെ വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ലെന്നും കരാർ പണി അവസാനിക്കേണ്ട സമയം കഴിഞ്ഞിട്ടും കരാറുകാർക്ക് പിന്തുണ നൽകുന്ന സമീപനമാണ് എം എൽ എ സ്വീകരിക്കുന്നതെന്നും യുത്ത് കോൺഗ്രസ് പ്രസിഡന്റ് സഹീർ എരഞ്ഞോണ ആരോപിച്ചു. പതിമൂന്ന് കോടി രൂപയുടെ അഴിമതിയിൽ നിലവിൽ കേരള ഹൈകോടതിയിൽ കേസ് നടക്കുന്നുണ്ട്.
മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് തിരുവമ്പാടിയിൽ അവസാനിച്ചു. മാർച്ച് ജില്ലാ യുത്ത് കോൺഗ്രസ് അധ്യക്ഷൻ ആർ ഷഹീൻ ഉൽഘടനം ചെയ്തു. ജില്ലാ സെക്രട്ടറി സജീഷ് മുത്തേരി പതാക കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം ടി അഷറഫ്, അബ്ദു കൊയങ്ങോറൻ, അൻഷാദ് അടിവാരം, ജുനൈദ് പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു.
യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു പൈകാട്ടിൽ, സി പി ചെറിയ മുഹമ്മദ്, പി സി മാത്യു, കെ ടി മൻസൂർ, സുഫിയാൻ ചെറുവാടി, ജിതിൻ പല്ലാട്ട്, അർജുൻ ബോസ്സ്, മനു കളത്തൂർ, അമൽ നെടുങ്കല്ലേൽ, പി സിജു തുടങ്ങിയവർ സംസാരിച്ചു.







