India

വനിതാ കണ്ടക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: വനിതാ കണ്ടക്ടറുടെ മുഖത്ത് ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചു. ബിഎംടിസി വനിതാ കണ്ടക്ടറുടെ നേര്‍ക്കാണ് രണ്ട് പേര്‍ ആസിഡ് ആക്രമണം നടത്തിയത്. തുമകൂരു സ്വദേശിയായ ഇന്ദിരയാണ് (35) ആക്രമണത്തിനിരയായത്. പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആസിഡ് ആക്രമണത്തില്‍ യുവതിയുടെ മുഖത്തും കഴുത്തിലും പിറകിലും ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണം നടത്തിയ യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ പുറകുവശവും വ്യക്തമല്ല.

കൃത്യം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. ആരോഗ്യനില മെച്ചപ്പെട്ടാല്‍ യുവതിയെയും ചോദ്യം ചെയ്യുമെന്നും പീനിയ പോലീസ് പറഞ്ഞു.

മുന്‍പും യുവതിക്കെതിരെ ആക്രമണം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബൈക്കിലെത്തിയ രണ്ടു പേര്‍ വാഹനം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ബിഎംടിസി പീനിയ ഡിപ്പോയിലെ ബസുകളില്‍ പത്തുവര്‍ഷത്തോളമായി കണ്ടക്ടറായി ഇന്ദിര ജോലി ചെയ്ത് വരുന്നു.

Related Articles

Leave a Reply

Back to top button