Pullurampara

തിരുവമ്പാടി; മേലെ പൊന്നാങ്കയത്ത് വീണ്ടും കാട്ടാന ഇറങ്ങി

പുല്ലൂരാംപാറ: മേലെ പൊന്നാങ്കയത്ത് ഇന്നലെ രാത്രി വീണ്ടും കാട്ടാന ഇറങ്ങി കൃഷി വിളകൾ നശിപ്പിച്ചു. ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ ആന ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ആന ഇറങ്ങിയതിനെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തുകയും ആനയെ തുരത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം എട്ടു മണിക്കൂറോളം പണിപ്പെട്ടാണ് രാവിലെ 11 മണിയോടുകൂടി ആനയെ കാട്ടിനുള്ളിൽ കയറിയത്.

കാട്ടാന ശല്യം രൂക്ഷം ആയതിനാൽ ഫോറസ്റ്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീം നാളെ രാവിലെ വരെ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നും റേഞ്ച് ഓഫീസർ പി രാജീവ് അറിയിച്ചു.

Related Articles

Leave a Reply

Back to top button