വികസന പ്രവർത്തനങ്ങളെ താറടിക്കുന്നു; പ്രതിഷേധവുമായി എൽ.ഡി.എഫ് തിരുവമ്പാടി

തിരുവമ്പാടി: പഞ്ചായത്തിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നടന്നു വരുന്ന അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകുന്ന എം.എൽ.എ യേയും താറടിച്ചു കാണിക്കുന്നതിനുള്ള പാഴ്ശ്രമമാണു് യൂ.ഡി.എഫ് – പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയമെന്ന് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി ആരോപിച്ചു.
ഗ്രാമ പഞ്ചായത്തിൻ്റെ വികസന വിരുദ്ധ നിലപാടിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും.
12-മീറ്റർ വീതിയിൽ റോഡ് വികസനത്തിന് എതിരുനിന്നവർ തിരുവമ്പാടി, തൊണ്ടിമ്മൽ ഭാഗത്തുള്ള യു.ഡി.എഫ് നേതാക്കൾ തന്നെയാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.
10 – മീറ്ററായി വീതി കുറച്ചിട്ടും ഇപ്പോഴും സ്ഥലം വിട്ടുതരാത്തവർ ഇക്കൂട്ടർ തന്നെയാണ് ആണെന്നും.
ഏറെ വൈകിയാണെങ്കിലും കൈതപ്പൊയിൽ – തൊണ്ടിമ്മൽ റോഡ്, ടാറിംഗ് തുടങ്ങിയപ്പോൾ ഉണ്ടായ വേവലാതിയാണ് റോഡ് നിർമ്മാണത്തിനെതിരെ തിരിയുന്നതിൻ്റെ പിന്നിൽ എന്നും.
വികസന വിരോധികളായ പഞ്ചായത്തു ഭരണാധികാരികളെ ഒറ്റപ്പെടുത്തണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെടുന്നു.
യോഗത്തിൽ ജോളി ജോസഫ്, വി. കെ പീതാംബരൻ, സി. എൻ പുരുഷോത്തമൻ , സി. ഗണേഷ് ബാബു എന്നിവർ സംസാരിച്ചു.







