CharamamKozhikode

ആദ്യകാല വനിതാ ഫുട്‌ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു.

കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച ഒരു കാലത്ത് ഫുട്ബോൾ മൈതാനത്തേക്കിറങ്ങിയ പെൺകുട്ടിയായിരുന്നു ഫൗസിയ.

ദേശീയ ഗെയിംസ് വനിതാ ഫുട്ബോളിൽ കേരളത്തിന്റെ ഗോൾകീപ്പറായിരുന്നു. കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന്റെ ഗോൾവല കാത്തത് ഫൗസിയയായിരുന്നു.

അന്ന് ഫൈനൽ മത്സരത്തിൽ കേരളം 1-0 എന്നനിലയിൽ തോറ്റെങ്കിലും ഗോൾപോസ്റ്റിനുകീഴിൽ ഫൗസിയ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button