Kozhikode

കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ശക്തിയേറിയ ഗുണ്ട് കണ്ടെത്തി

കൊണ്ടോട്ടി: കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ശക്തിയേറിയ ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ൽ റൺവേയുടെ സുരക്ഷാ മതിലിനോട് ചേർന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. റൺവേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററിൽ താഴെയെ ദൂരമുള്ളൂ. രണ്ട് ദിവസത്തിലധികമായി കുട്ടികൾ ഇത് കണ്ടിരുന്നതായി പറയപ്പെടുന്നു. 

നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. കൊണ്ടോട്ടി ഡി വൈ എസ് പി. കെ അശ്‌റഫ് സ്ഥലത്തെത്തി. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിർവീര്യമാക്കി. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാൻ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം

Related Articles

Leave a Reply

Back to top button