Thiruvambady

തിരുവമ്പാടി മേഖല കെ സി വൈ എം പ്രതിഷേധ മാർച്ച് നടത്തി

തിരുവമ്പാടി: കെ സി വൈ എം തിരുവമ്പാടി മേഖല സമിതിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർദ്ധനവിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. തിരുവമ്പാടി ടൗണിൽ നടത്തിയ പ്രതിഷേധ യോഗം മേഖല ഡയറക്ടർ ഫാ.അലക്സ് പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു.

കെ സി വൈ എം തിരുവമ്പാടി മേഖലാ പ്രസിഡണ്ട് ഡോണസ്‌ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. കെ സി വൈ എം താമരശ്ശേരി രൂപത പ്രതിനിധി സുബിൻ തയ്യിൽ, ആൽബിൻ പാലക്കൻ, അമൽ സിബി, ആൽഫ്രഡ് ആലക്കൽ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. അമ്പതോളം യുവജനങ്ങൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button