Thiruvambady
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടി : ബുധനാഴ്ച രാത്രി സ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യം പിടികൂടി.
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കക്കുണ്ട് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യം കുപ്പികൾ പിടിച്ചെടുത്തത്.
തോട്ടുമുക്കത്തും പനംപിലാവും പരിസരപ്രദേശങ്ങളിലും വ്യാപകമായി ബീവറേജ് മദ്യം വില്പന നടത്തുന്ന പനംപിലാവ് സ്വദേശി ജോൺസൺന്നാണ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ ആയത്, പ്രതിയെ കോടതിയിൽ ഹാജരാക്കി.







