Mukkam

കെട്ടിടനികുതി പിരിവ്

മുക്കം : നഗരസഭയിൽ കെട്ടിടനികുതി അടയ്ക്കുന്നതിന് നഗരസഭാ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ഊർജിത കെട്ടിടനികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നുമണി വരെയാണ് ഊർജിത കെട്ടിടനികുതി ക്യാമ്പ്. സംസ്ഥാന സർക്കാരിന്റെ ഉത്തരവുപ്രകാരം കെട്ടിടനികുതി അടയ്ക്കുന്നതിന് മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും നികുതിയടയ്ക്കാൻ വരുന്നവർ അവസാനവർഷം കെട്ടിടനികുതി അടച്ച രസീതി നിർബന്ധമായും കൊണ്ടുവരണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

മണാശ്ശേരി (മാർച്ച് ഏഴ്), കണ്ണുരുട്ടി (8), മിനി പഞ്ചാബ് (9), മുത്തേരി ക്ഷീരോത്‌പാദക സഹകരണസംഘം (10), തെച്ചിയാട് (12), തോട്ടത്തിൻകടവ് സാംസ്കാരികനിലയം (13), ചേന്ദമംഗലൂർ (14), പുൽപറമ്പ് (15), ഇരട്ടക്കുളങ്ങര അങ്കണവാടി (16), കാർത്തിക കല്യാണ മണ്ഡപം വെസ്റ്റ് മാമ്പറ്റ (17), നെല്ലിക്കാപൊയിൽ (18), നീലേശ്വരം (19), മുത്താലം (20), പൊറ്റശ്ശേരി (21), ആലുംതറ (22), കാതിയോട് (23), സംസ്കാര കച്ചേരി (24), കുറ്റിപ്പാല സാംസ്കാരികനിലയം (25).

Related Articles

Leave a Reply

Back to top button