Mukkam

പൊതുപരീക്ഷകൾ മാറ്റിവെക്കരുത് -കെ.എച്ച്.എസ്.ടി.യു.

മുക്കം : വിദ്യാർഥികൾ മോഡൽ പരീക്ഷയിൽനിന്ന് പൊതു പരീക്ഷയിലേക്ക് മാനസികമായി തയ്യാറെടുത്തിരിക്കുന്ന ഘട്ടത്തിൽ മാർച്ച് 17-ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ ചില കോണുകളിൽനിന്നുയർന്ന നിർദേശം തള്ളിക്കളയണമെന്ന് കെ.എച്ച്.എസ്.ടി.യു. മുക്കം സബ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിന് പത്തുദിവസം മുമ്പേ ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിക്കും എന്നിരിക്കെ അതിന്റെപേരിൽ കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും സമ്മർദത്തിലും ആശങ്കയിലും ആക്കുന്ന തീരുമാനത്തിലേക്ക് പോകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽനടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ആർ. മൊയ്തു ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് അഷ്റഫ് പന്നൂർ അധ്യക്ഷനായി. അക്കാദമിക് കൗൺസിൽ ജില്ലാ ചെയർമാൻ നൗഫൽ പുല്ലാളൂർ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി സലീം മേൽമുറി, പി.പി. ലജ്ന, എസ്. ജിഷാദ്, കെ.എച്ച്. ഷംസു, എ.എൻ. തൗഹീദ, ജോമോ ജുലിയറ്റ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button