TOP NEWS
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്കോഴിക്കോട് ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കോവിഡ്,ടി.പി.ആര്‍ 21.05 ശതമാനംസപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധനകൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കിശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി, സമ്പൂർണ അടച്ചിടലില്ല, കർശന നിയന്ത്രണം വരുംനാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്; കോവിഡ് ടെസ്റ്റ് ക്യാമ്പിന് മുൻകരുതൽ ഇല്ല എന്ന് ആക്ഷേപംവാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; കൂടുതല്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്.കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല: ജില്ലാ മെഡിക്കൽ ഓഫീസർമഹാരാഷ്‌ട്രയിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർച്ച; 22 മരണം
Kozhikode

കൊടുവളളിയിൽ ബൈക്ക് മോഷ്ടാക്കളായ നാല് യുവാക്കൾ പൊലിസിന്റെ പിടിയിലായി

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി: ബൈക്ക് മോഷ്ടാക്കളായ നാല് യുവാക്കളെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലാട് സഫ്വാൻ (21), പുതുപ്പാടി പയോണ മക്കരതൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുള്ള കണ്ടി സിറാജ് (24) എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം കൊടുവള്ളി ഇൻസ്പെക്ടർ ടി. ദാമോദരൻ, എസ്ഐ എൻ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ കൊടുവള്ളി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവരിൽ നിന്ന് ഒമ്പത് ബുള്ളറ്റുകളും രണ്ട് ബൈക്കുകളും പൊലിസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് മോഷണം പോയ ബുള്ളറ്റുകളും ബൈക്കുകളുമാണ് കണ്ടെടുത്തത്. കൂടുതൽ ബൈക്കുകൾ ഇവർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു.
ഹാന്റ് സ്റ്റോക്ക് ചെയ്യാതിരുന്ന ബുള്ളറ്റുകളാണ് ഇവർ മോഷ്ടിക്കുന്നത്. മോഷ്ടിച്ച് ബൈക്കുകൾ പണയത്തിനും വാടകക്കും നൽകുകയാണ് ഇവരുടെ രീതി. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

3 × 1 =

Back to top button