Koodaranji
വ്യാജ വാറ്റ് കേന്ദ്രത്തില്‍ നിന്ന് വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

കൂടരഞ്ഞി: മഞ്ഞക്കടവിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയില്‍ അന്‍പത് ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. മഞ്ഞക്കടവ് ആദിവാസി കോളനിക്ക് മസീപം പുഴയോരത്തെ വാറ്റ് കേന്ദ്രമാണ് പോലീസ് കണ്ടെത്തി നശിപ്പിച്ചത്.
കോളനിയില്‍ ഉള്‍പ്പെടെ ചാരായ വില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വാഷ് നശിപ്പിച്ച എക്സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു







