Thiruvambady
എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും ഇന്ന് മുക്കത്ത്

മുക്കം : എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും വെള്ളിയാഴ്ച മുക്കത്ത് നടക്കും. വൈകീട്ട് അഞ്ചിന് മുക്കം-അരീക്കോട് റോഡിൽ മേഖല ബാങ്കിന് സമീപം ഒരുക്കുന്ന വേദിയിലാണ് കൺവെൻഷൻ. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എളമരംകരീം എം.പി. ഉദ്ഘാടനം ചെയ്യും. മുന്നണിയിലെ ജില്ലാ നേതാക്കൾ പങ്കെടുക്കും.







