Thiruvambady
ലിന്റോ ജോസഫ് പത്രിക സമർപ്പിച്ചു.

തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ ശ്രീ.ശശിധരൻ വി.കെ.മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
രാവിലെ 11.30 നാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
എൽ ഡി എഫ് നേതാക്കളായ ടി വിശ്വനാഥൻ, വി.കുഞ്ഞാലി, വി.കെ.വിനോദ്, ജോളി ജോസഫ്, വി.വസീഫ്, ദിപു പ്രേംനാഥ് എന്നിവരോടൊപ്പമാണ് ലിന്റോ പത്രികാ സമർപ്പണത്തിനെത്തിയത്.







