Kozhikode
പരീക്ഷാ ഹാളിൽ സമയം അറിയാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പിഎസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ ഹാളിൽ വാച്ച് ധരിക്കാൻ പാടില്ലെന്ന നിബന്ധന നിലവിലുള്ള സാഹചര്യത്തിൽ പരീക്ഷാ ഹാളിൽ സമയം അറിയാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പിഎസ് സി സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡിഷൽ അംഗം കെ. ബൈജുനാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു.
പരീക്ഷ നടക്കുന്ന സ്കൂൾ ക്ലാസ് മുറികളിൽ സമയം അറിയാൻ സൗകര്യമില്ലാത്തതു കാരണം ഉദ്യോഗാർഥികൾ ബുദ്ധിമുട്ടുകയാണെന്ന് ഉണ്ണികുളം സ്വദേശി ചന്ദ്രൻ കെ. ഇയ്യാട് സമർച്ചിച്ച പരാതിയിൽ പറയുന്നു







