India

ഖനനവ്യവസായത്തിന് പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ.

ന്യൂഡൽഹി: ‘പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപന കരട് 2020’ (EIA 2020) സംബന്ധിച്ച തർക്കങ്ങൾ കോടതിയിൽ നിൽക്കെ ഖനനവ്യവസായത്തിന് പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. ‘പാരിസ്ഥിതിക ആഘാതപഠന വിജ്ഞാപനം 1994’ പ്രകാരം പരിസ്ഥിതി അനുമതി നൽകിയ പദ്ധതികൾക്ക് പൊതു ഹിയറിംഗ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി.

ഖനന വ്യവസായങ്ങളുടെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച 1994 ലെ ഉത്തരവ് പ്രകാരം അഞ്ചു വർഷത്തേക്ക് അനുമതി കാലയളവ് ബാക്കിനിൽക്കുന്ന ഖനന വ്യവസായങ്ങൾക്ക് 2006ലെ വിജ്ഞാപന പ്രകാരം പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇതിനായി വീണ്ടും പൊതുജനങ്ങളുടെ ഹിയറിങ് ആവശ്യമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിലുള്ള പരിസ്ഥിതി നിയമപ്രകാരം ഖനനം, ഹൈവേ, ഊർജ്ജ നിലയങ്ങൾ, ഡാമുകൾ തുടങ്ങിയവയ്ക്ക് പാരിസ്ഥിതിക അനുമതി നൽകുന്നതിന് മുൻപായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും വിദഗ്ധസമിതി വിശദമായ പഠനം നടത്തുകയും വേണം. ഇതു സംബന്ധിച്ച 1994ലെ വിജ്ഞാപനത്തിൽ ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2020 വിവാദമാകുകയും കോടതി വ്യവഹാരങ്ങളിലേയ്ക്കു നീങ്ങുകയും ചെയ്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

Related Articles

Leave a Reply

Back to top button