Thiruvambady
ലിന്റോ ജോസഫിന്റെ മണ്ഡലപര്യടനം

തിരുവമ്പാടി : ഇടതുമുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ ആദ്യഘട്ട മണ്ഡല പര്യടനം പൂർത്തിയായി.
വ്യാഴാഴ്ച തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.
രാവിലെ തിരുവമ്പാടി മിൽമുക്കിൽനിന്നാണ് പര്യടനം ആരംഭിച്ചത്. വൈകീട്ട് കക്കാടാംപൊയിലിൽ സമാപിച്ചു. 27 മുതൽ 31 വരെയാണ് രണ്ടാംഘട്ട പര്യടനം.







