Kozhikode

‘കനല്‍’ കലാജാഥക്ക് സ്വീകരണം നൽകി

മുക്കം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സാംസ്കാരിക സംഘടനയായ കോ-ഓപ്പറേറ്റീവ് കള്‍ച്ചറല്‍ ഫോറം അവതരിപ്പിച്ച കനല്‍ കലാജാഥക്ക് പന്നിക്കോട് സ്വീകരണം നല്‍കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടരണം ഈ ഭരണം സഹകരണ നന്മക്കായി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കലാജാഥ സംഘടിപ്പിച്ചത് .

സമകാലീന സംഭവങ്ങള്‍ സരസമായ ഭാഷയില്‍ ദൃശ്യാവിഷ്കരണം നടത്തിയ കലാജാഥ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികളും വിഷയമാക്കി. മാര്‍ച്ച് 24 ന് കണ്ണാടിക്കല്‍ നടന്ന പരിപാടി പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സതീഷ് കെ. ഉദ്ഘാടനം ചെയ്തു . കലാജാഥ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. പന്നിക്കോട് നടന്ന സ്വീകരണപരിപാടിയില്‍ ജാഥാ അംഗങ്ങളെ ഏരിയാ സെക്രട്ടറി സി.ടി. അബ്ദുള്‍ ഗഫൂര്‍ സ്വാഗതം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി.പി. മുരളീധരന്‍ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button