Kozhikode

പരിക്ക് വകവെക്കാതെ കൊടുവളളി എൽ.ഡി.എഫ‌് സ്ഥാനാർഥി കാരാട്ട് റസാഖിൻ്റെ റോഡ് ഷോ

താമരശ്ശേരി: കൊടുവളളി എൽഡിഎഫ‌് സ്ഥാനാർഥി കാരാട്ട‌് റ‌സാഖ‌് കഴിഞ്ഞ ദിവസം പര്യടന വാഹനത്തിൽ നിന്നും വീണ‌് പരിക്കേറ്റിരുന്നു.

ഇതേ തുടർന്ന് റോഡ് ഷോയിൽ പങ്കെടുക്കുമോയെന്ന സംശയത്തിലായിരുന്നു എൽ.ഡി.എഫ‌് പ്രവർത്തകർ, എന്നാൽ വൈകുന്നേരം നാലിന‌് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ  സോഫ സ്ഥാപിച്ച് അതിൽ ഇരുന്നാണ് റോഡ് ഷോക്ക് എത്തിയത്.

കൊടുവളളി മുൻസിപ്പാലിറ്റിയിലെ വെണ്ണക്കാട‌് നിന്നും റോഡ‌് ഷോ ആരംഭിക്കുമ്പോൾ   വാദ്യമേളങ്ങളുടെയും ഡിജെ ലൈറ്റിന്റെയും അകമ്പടിയോടെ യുവാക്കളുടെ  നീണ്ടനിര തന്നെയുണ്ടായിരുന്നു.

വെണ്ണക്കാട് തൂക്ക് പാലത്തിൽ നിന്നും ആരംഭിച്ച ഷോയയ‌്ക്ക‌്  റോഡിന്റെ ഇരുവശങ്ങളിലുമായി സ‌്ത്രീകളും കുട്ടികളുമായി നിരവധിയാളുകളാണ‌്  അഭിവാദ്യം ചൈയ്യാൻ കാത്തിരുന്നത‌്,
പര്യടനം പന്നൂര‌് സമാപിച്ചു‌. എൽഡിഎഫ‌് നേതാകളായ  ആർ.പി ഭാസ‌്കരൻ, ഒ.പി.ഐ കോയ, വായോളി മുഹമ്മദ‌്, കെ ബാബു, വേളാട്ട‌് മുഹമ്മദ‌്, സലീം മടവൂർ, സോമൻ പിലാത്തോട്ടം, കെ.വി സെബാസ‌്റ്റ്യൻ  എന്നിവർ എം.എൽ.എയെ അനുഗമിച്ചു.

Related Articles

Leave a Reply

Back to top button