World

ഇനിയും അമേരിക്കന്‍ പ്രസിഡന്റായാല്‍ ഒപ്പം താനുണ്ടാകില്ല; സൂചന നല്‍കി ട്രംപിന്റെ മകള്‍

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒപ്പമുണ്ടായേക്കില്ലെന്ന സൂചന നല്‍കി മകളും അദ്ദേഹത്തിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപ്. സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഭരണപരമായ ചുമതലകളില്‍ തുടരുമോ എന്ന ചോദ്യത്തിന് ഇനിയില്ലെന്ന് ഇവാന്‍ക സൂചന നല്‍കിയത്.

തനിക്ക് രാഷ്ട്രീയത്തില്‍ അത്ര താത്പര്യമില്ലെന്നും കുട്ടികളുടെ സന്തോഷത്തിനാണ് താന്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും തന്റെ തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും അവരുടെ ആവശ്യങ്ങള്‍ ഉറപ്പുവരുത്താനുള്ളതാണെന്നും ഇവാന്‍ക അഭിമുഖത്തില്‍ പറഞ്ഞു.

ഇതുവരെ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും പക്ഷേ, അതില്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു. 2020 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Back to top button