Kerala

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്നത് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി; മന്ത്രി കെകെ ഷൈലജ ടീച്ചര്‍

തിരുവനന്തപുരം: മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്നത് സംസ്ഥാനത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ദയവായ ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മന്ത്രിയുടെ വാക്കുകള്‍;

നേരത്തെ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളികള്‍ക്ക് രോഗം വന്നപ്പോള്‍ അവരില്‍ നിന്നും വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍െക്കം പുലര്‍ത്തിയെന്ന് കണ്ടെത്തണം. ആറോഏഴോ തട്ടു വരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണം

Related Articles

Leave a Reply

Back to top button