Thiruvambady

തിരുവമ്പാടിയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജനങ്ങൾ ജാഗ്രത തുടരണം; ഗ്രാമപഞ്ചായത്ത്

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ ഉയരുന്നു, ഇന്ന് നടന്ന 59 പേരുടെ കോവിഡ് ആൻറിജൻ പരിശോധനയിൽ മാത്രം 28 പേരാണ് പോസറ്റീവായത്. ഇന്ന് 47 ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തിയിട്ടുണ്ട് ഇതിന്റെ റിസൾട്ട് നാളെ ലഭ്യമാകൂ.

ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് പത്രകുറിപ്പിലൂടെ അറിയിച്ചു.

ജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും പഞ്ചായത്ത് അറിയിച്ചു.

1.ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണിക്ക് ശേഷം യാതൊരു കാരണവശാലും പ്രവർത്തിക്കരുത്,

2.വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും, സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണം.

3.പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം മാസ്ക് ധരിക്കണം.

  1. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടത്തപ്പെടുന്ന വിവാഹം, വിവാഹ നിശ്ചയം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, ചോറൂണ്, മാമോദിസ, മറ്റു മത ചടങ്ങുകൾ തുടങ്ങിയ എല്ലാ ചടങ്ങുകളും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും മെഡിക്കൽ ഓഫീസറെയും (കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടി) രേഖാമൂലം അറിയിക്കേണ്ടതാണ്.

5.വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഹാളുകളിൽ വെച്ച് നടത്തുന്നതിൽ 75 പേരും പുറത്ത് വെച്ച് നടക്കുന്നതിൽ 150 പേരും മാത്രമേ പരമാവതി പങ്കെടുക്കാവൂ.

6.വിവാഹം ഉൾപ്പെടെയുള്ള
ചടങ്ങുകളിൽ പാക്കറ്റ് ഭക്ഷണങ്ങൾ മാത്രമേ വിതരണം ചെയ്യാൻ പാടുള്ളു.

  1. എല്ലാ പൊതു ചടങ്ങുകളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. വീഴ്ച വരുത്തുന്നവരുടെ പേരിൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്.
  2. ഇതര സംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും വരുന്നവർ കോവിഡ് വാക്സിനേഷൻ എടുത്താലും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും, 7(ഏഴ്) ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടതാണ്. ഏഴാമത്തെ ദിവസം RTPCR ടെസ്റ്റ് നടത്തി റിസൾട്ട് നെഗറ്റീവ് ആയാൽ റിലീസ് ചെയ്യാവുന്നതും, അല്ലാത്തപക്ഷം 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുമാണ്‌
  3. കോവിഡ് പോസിറ്റീവ് ആയാൽ പത്താമത്തെ ദിവസം Retest ന് (Antigen) വിധേയരാകേണ്ടതാണ്. ഇവരുടെ സമ്പർക്കത്തിൽ ഉള്ളവർ, 7 (ഏഴ്) ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്യേണ്ടതാണ്.

10.എല്ലാ ദിവസവും കോവിഡ് വാക്സിനേഷൻ നിശ്ചയിക്കപ്പെട്ടവർക്ക് (45-60 വയസ് വരെ) തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് എടുക്കാവുന്നതാണ്.

11.രോഗലക്ഷണങ്ങൾ ഉള്ളവർക്കും, സമ്പർക്കത്തിൽ ഉള്ളവർക്കും വിദേശത്തും, അന്യസംസ്ഥാനങ്ങളിലും പോകേണ്ടവർക്കും മറ്റും ടെസ്റ്റിനുള്ള സൗകര്യം എല്ലാ വെള്ളിയാഴ്ചകളിലും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ Sacred Heart UP School ൽ ലഭ്യമാണ്.

12.10 വയസ്സിൽ താഴെയുള്ള കുട്ടികളും, 65 വയസിനു മുകളിലുള്ളവരും ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.

13.അനാവശ്യ ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതാണ്.

14.എല്ലാ വ്യാഴാഴ്ച്ചയും മേഗാ വാക്സിൻ ക്യാമ്പ് നടക്കുന്നതാണ്.

15.ജലദോഷം, പനി എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങി സമ്പർക്കത്തിലേർപെടാതെ സ്വയം നീരീക്ഷണത്തിൽ പോകണം.

16.ഓരേ വീട്ടിലെ കൂടുതൽ പേർ ഒരേ സമയം വൈറസ് ബാധിതരാവുന്നത് വീട്ടിനുള്ളിലും ജാഗ്രത വേണം എന്നാണ് സൂചിപ്പിക്കുന്നത്.

17.ആശങ്ക ഒഴിയുന്നതു വരെ ആരാധനാലയങ്ങളിൽ 100 പേരെ മാത്രമേ ഒരേ സമയം പ്രവേശിപ്പിക്കാൻ പാടുള്ളു.

18.കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ സെക്ടറൽ മജിസ്ട്രേറ്റ്, പോലീസ്, ആരോഗ്യ ഗ്രാമപഞ്ചായത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്.

Related Articles

Leave a Reply

Back to top button