Kerala

ഗവർണറുടെ നിർദേശം; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. 

പരീക്ഷകള്‍ മാറ്റിവെക്കാന്‍ എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഞായറാഴ്ച ഗവര്‍ണര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. മറ്റു സര്‍വകലാശാലകള്‍ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ചാന്‍സലറുടെ നിര്‍ദേശം വന്നതിനാല്‍ മുഴുവന്‍ സര്‍വകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും. 

കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. പരീക്ഷകള്‍ മാറ്റണമെന്ന് നേരത്തെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പലതവണ സര്‍വകലാശാലകള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പൊതുപരീക്ഷകള്‍ തുടരണമോയെന്ന് പുനരാലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Back to top button